KeralaLatest NewsNews

സംസ്ഥാനത്ത് നാലു ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്നെത്തും. തിരുവനന്തപുരത്താണ് വാക്‌സിൻ ഡോസുകൾ എത്തിക്കുക. കോവിഷീൽഡ് വാക്സിനാണ് എത്തുക.

Read Also: സ്വർണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

രാത്രി 8.20 ന്റെ വിമാനത്തിൽ വാക്സിൻ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് മേഖലാ കേന്ദ്രത്തിൽ എത്തിക്കുന്ന വാക്‌സിൻ പിന്നീട് ജില്ലകളിലേക്ക് വിതരണം ചെയ്യും. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ അനുസരിച്ച് ഒന്നര ലക്ഷം ഡോസ് വാക്സിനാണ് സ്റ്റോക്ക് ഉണ്ടായിരുന്നത്. കൂടുതൽ വാക്സിൻ ഡോസുകൾ സംസ്ഥാനത്തേക്ക് ഉടൻ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

Read Also: പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളത്,നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button