CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും, വിവരങ്ങള്‍ പിന്നാലെ, കാത്തിരിക്കുക’; റോഷന്‍ ആന്‍ഡ്രൂസ്

ചിത്രം ഏതു ഭാഷയിലേക്കാണ് റീമേക്ക് ചെയ്യുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചിട്ടില്ല

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. ഇപ്പോഴിതാ ചിത്രം മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ചത്.

‘മുംബൈ പൊലീസിന്റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങളെല്ലാവര്‍ക്കും ഒപ്പം പങ്കുവെക്കുന്നു.. അളിയാ.. ആളുകള്‍ ഈ സിനിമയെക്കുറിച്ച്‌ ഇപ്പോഴും സംസാരിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും.. വിവരങ്ങള്‍ പിന്നാലെ.. കാത്തിരിക്കുക’.. റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

ചിത്രം ഏതു ഭാഷയിലേക്കാണ് റീമേക്ക് ചെയ്യുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചിട്ടില്ല.

പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആന്റണി മോസ്സസ്സിനെ അവതരിപ്പിച്ചത്. മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത വെല്ലുവിളി നിറഞ്ഞ കഥാപത്രത്തെയായിരുന്നു ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്. നടന് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുക്കാനും ഈ കഥാപാത്രത്തിന് സാധിച്ചു. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button