COVID 19Latest NewsNewsIndia

രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നിരക്കില്‍ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്നും കോവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചനയുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.

Read Also : പഞ്ചാബിലെ കർഷകർക്ക് ഈ വർഷം കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചത് 17,495 കോടി രൂപ

ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം റെക്കോര്‍ഡ് വര്‍ധനവിലായിരുന്നു. എന്നാലിപ്പോള്‍ ആ തോത് കുറയുന്നതായി കാണുന്നുണ്ട്.

ഇത് സംബന്ധിച്ച്‌ വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതേസമയം, കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന കേരളം, ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button