Latest NewsNewsIndia

ബംഗാളില്‍ വ്യാപക അക്രമം, നിരവധി പേര്‍ കൊല്ലപ്പെട്ടു : കൊല്ലപ്പെട്ടത് ബി.ജെ.പി പ്രവര്‍ത്തകര്‍

കേന്ദ്രആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

കൊല്‍ക്കത്ത: ബംഗാളില്‍ വ്യാപക അക്രമം. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്. തൃണമൂലിന്റെ ഗുണ്ടകള്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നുവെന്നും ബി.ജെ.പി നേതൃത്വം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also : റിസോർട്ട് നശിപ്പിച്ച്‌ മൊത്തം കൊള്ളയടിച്ചു, ബംഗാളിൽ നിന്ന് പലായനം ചെയ്ത് ബിജെപി അനുഭാവിയായ റിസോർട്ട് ഉടമ

അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്നും നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം രൂപീകരിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ആരോപിച്ചു.

അതേസമയം, പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആക്രമണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button