KeralaNews

നൂറോളം പുരോഹിതര്‍ക്ക് കൊറോണ, 2 മരണം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ധ്യാനത്തില്‍ പങ്കെടുത്ത പുരോഹിതര്‍ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല

മൂന്നാർ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നാറിൽ 480 പുരോഹിതർ പങ്കെടുത്ത ധ്യാനം നടത്തിയ സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎസ്‌ഐ പള്ളിയില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് ധ്യാനം നടത്തിയത്. ഇത് വളരെ നിര്‍ഭാഗ്യകരമാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

READ ALSO:കോവിഡ് നിയന്ത്രണം; അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്നെത്തിക്കാന്‍ പോലീസ് ഹെല്‍പ്‌ലൈന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

 480 പുരോഹിതരാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനത്തില്‍ പങ്കെടുത്ത പുരോഹിതര്‍ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ഇവര്‍ തിരിച്ചെത്തി പള്ളികളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെ നൂറോളം പുരോഹിതര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച്‌ വൈദികനായ റവ. ബിജു മോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവർ മരിക്കുകയും ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച്‌ കൂടുതല്‍ മനസിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ആലോചിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button