Latest NewsNewsInternational

ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക്​ കോവിഡ്; വിദേശകാര്യമ​ന്ത്രി ക്വാറന്‍റീനില്‍

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തിന്​ ശേഷമാണ്​​ ​ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച നടത്തുന്നത്​.

ലണ്ടന്‍: വിദേശകാര്യമ​ന്ത്രി മന്ത്രി എസ്​. ജയശങ്കര്‍ ക്വാറന്‍റീനില്‍. ജി7 ഉച്ചകോടിയില്‍ പ​ങ്കെടുക്കാന്‍ ലണ്ടനിലെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട്​ അംഗങ്ങള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. സംഘാംഗങ്ങള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Read Also: ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്

എന്നാൽ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ഉച്ചകോടിയിലെ കൂടിക്കാഴ്ച അടക്കം ഓണ്‍ലൈനായി നടത്തുമെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു. രോഗം സ്​ഥിരീകരിച്ചവരെ കൂടുതല്‍ പരിശോധനക്ക്​ വിധേയമാക്കും. തിങ്കളാഴ്ചയാണ്​ ജി7 ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളില്‍ പ​ങ്കെടുക്കാന്‍ ജയ്​ശങ്കര്‍ ലണ്ടനിലെത്തിയത്​. നാലുദിവസത്തേക്കാണ്​ സന്ദര്‍ശനം. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തിന്​ ശേഷമാണ്​​ ​ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച നടത്തുന്നത്​. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഫ്രാന്‍സ്​, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ്​ ഉച്ചകോടിയില്‍ പ​ങ്കെടുക്കുക. ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളില്‍ പ​െങ്കടുക്കാന്‍ ഇന്ത്യ, ആസ്​ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button