Latest NewsNewsIndiaInternational

ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ

ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ വിമർശിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് തക്ക മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ എങ്ങനെ പ്രതിരോധിക്കും? എന്ന ചോദ്യം ഉന്നയിച്ച പാകിസ്ഥാൻകാരനായ മാധ്യമ പ്രവർത്തകനാണ് ജയശങ്കർ വായടപ്പിക്കുന്ന മറുപടി നൽകിയത്.

ന്യൂഡൽഹി, കാബൂൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കി നിൽക്കും?’ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്നാൽ, പാകിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണമെന്നും ലോകം വിഡ്ഢികളുടേതല്ലെന്നും ജയശങ്കർ പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ശേഷമുള്ള ‘ഗ്ലോബൽ കൗണ്ടർടെററിസം അപ്രോച്ച്: ചലഞ്ചസ് ആൻഡ് വേ ഫോർവേഡ്’ എന്ന പരിപാടിയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടത്

‘നിങ്ങൾക്ക് ആളു മാറിപ്പോയി. പാകിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വർധിച്ച തോതിൽ അണിചേർക്കുകയും ചെയ്യും. ചർച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല. ജനങ്ങൾക്ക് അതു മനസിലായി. അതുകൊണ്ട് ഞാൻ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികൾ കളങ്കരഹിതമാക്കുക. നല്ല അയൽക്കാരനായിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക വളർച്ച, പുരോഗതി, വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അതു പിന്തുടരുക. നിങ്ങളുടെ ചാനൽ വഴി ഈ സന്ദേശം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ എസ് ജയശങ്കർ വ്യക്തമാക്കി.

 

വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ പാകിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകവും ജയശങ്കർ ഓർമ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button