Latest NewsIndia

നൂറുകണക്കിന് ബിജെപി പ്രവർത്തകർ ബംഗാളിൽ നിന്ന് പലായനം ചെയ്ത് അസമിൽ എത്തി,മമതയോട് ‘പൈശാചികത’ നിർത്താൻ അസം മന്ത്രി

ബംഗാളിൽ നിന്ന് പലായനം ചെയ്തെത്തിയ ബിജെപി പ്രവർത്തകർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നുണ്ടെന്ന് ശർമ്മ പറഞ്ഞു.

ഗുവാഹത്തി: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ അക്രമികൾ നടത്തിയ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി 300-400 ഓളം ബിജെപി പ്രവർത്തകർ കുടുംബാംഗങ്ങളുമായി ബംഗാളിൽ നിന്ന് പലായനം ചെയ്തതായി ബിജെപി നേതാവും അസം സർക്കാർ കാബിനറ്റ് മന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ സഹിതം വാർത്ത പങ്കുവെച്ചത്. ആക്രമണത്തിനിരയായ ബി.ജെ.പി കാര്യകർത്താക്കൾ ബംഗാളിൽ നിന്ന് അസമിലെ ദുബ്രിയിലേക്ക് എത്തിയതായി ശർമ്മ വ്യക്തമാക്കി.

ഈ അക്രമങ്ങളെല്ലാം ടി‌എം‌സി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം മുതൽ തുടങ്ങിയതാണ്. ബംഗാളിൽ നിന്ന് പലായനം ചെയ്തെത്തിയ ബിജെപി പ്രവർത്തകർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നുണ്ടെന്ന് ശർമ്മ പറഞ്ഞു. “പൈശാചികതയുടെ ഈ വൃത്തികെട്ട താണ്ഡവം അവസാനിപ്പിക്കുക” എന്ന് മമത ബാനർജിയോട് ബിജെപി നേതാവ് ആവശ്യപ്പെടുകയും സംഭവത്തെ അപലപിക്കുകയും ചെയ്‌തു.

read also: ബംഗാൾ കത്തുന്നു, ബിജെപി, സിപിഎം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുന്നു: പ്രതിഷേധം ശക്തം


ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബിജെപിയെ മറികടന്നയുടനെ, ഭരണവർഗത്തിന്റെ ഗുണ്ടകൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ അക്രമം അഴിച്ചുവിട്ടു. തന്റെ വീട്ടിലെ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അവിജിത് സർക്കാർ എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയത്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തു വരുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button