KeralaLatest NewsNews

10 വർഷം പ്രതിപക്ഷത്ത് ഇരുന്നാലും തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് പിണറായിക്ക് ഓര്‍മ്മ വേണം; കെ മുരളീധരൻ

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇടത് മുന്നണി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുതെന്നും മുരളീധരൻ പറഞ്ഞു. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചതെന്നും മുരളീധരൻ പറഞ്ഞു.

Read Also  :  ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍

എന്‍എസ്എസിന് അടക്കമുള്ള സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ല. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും മുരളീധരന്‍ ചോദിച്ചു. അതേസമയം, നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് ആണെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി എന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button