COVID 19Latest NewsNewsInternational

ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ ജീവനക്കാർക്ക് കോവിഡ്

ഡർബൻ: ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാർക്ക്​ കൊറോണ വൈറസ് രോഗം​ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡർബനിലേക്ക്​ പോയ കപ്പലിലെ ജീവനക്കാർക്കാണ്​ രോഗബാധ ഉണ്ടായിരിക്കുന്നത്​. ട്രാൻസ്​നെറ്റ്​ പോർട്ട്​ വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. കപ്പലിലെ ചീഫ്​ എൻജീനിയറുടെ മരണം കോവിഡ്​ ബാധിച്ചല്ലെന്നും തുറമുഖം അധികൃതർ വ്യക്​തമാക്കി.

കപ്പൽ ഡർബനിലെത്തിയുടൻ മുഴുവൻ ജീവനക്കാരേയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചവരെ ഐസോലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്​. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കപ്പലിലെ ചരക്കിറക്കാനെത്തിയ 200ഓളം പേർ കോവിഡ്​ ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത്​ വരുകയാണ്​. നിലവിൽ കപ്പലിലേക്ക്​ ആരെയും പ്രവശേിപ്പിക്കുന്നില്ല.

കോവിഡി​െൻറ ഇന്ത്യൻ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ വ്യാപകമായി പ്രകടിപ്പിക്കുന്നുണ്ട്​. എന്നാൽ അതേസമയം, മറ്റ്​ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലേക്ക്​ നേരിട്ട്​ വിമാനങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി പ്രതികരിച്ചു. മറ്റ്​ രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തുന്നവരാണ്​ ​വെല്ലുവിളി സൃഷ്​ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button