KeralaLatest NewsNews

ജാങ്കോ നീയറിഞ്ഞോ? ഞാന്‍ പെട്ട്’; പെണ്‍കുട്ടിയെ അശ്ലീലം പറഞ്ഞുകൊണ്ട് വെല്ലുവിളി നടത്തിയ യുവാവ് പിടിയില്‍

ഹൊസൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ചടയമംഗലം: സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അശ്ലീലം പറഞ്ഞുകൊണ്ട് വെല്ലുവിളി നടത്തിയ യുവാവ് പോലീസ് പിടിയിൽ. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരില്‍നിന്ന് കൊല്ലം ചടയമംഗലം പൊലീസ് പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി, അഡീഷണല്‍ എസ്.പി. ഇ. എസ്. ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചടയമംഗലം എസ്. എച്ച്‌. ഒ. എസ്. ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കര്‍ണാടകയിലെ ഹൊസൂരില്‍നിന്ന് പ്രതിയെ പിടികൂടിയത്.

read also:മാസ്‌ക് ധരിക്കാത്തതിന് 18,868 പേര്‍ക്കെതിരെ കേസ് എടുത്തു; പിഴയായി 54,36,200 രൂപ ഈടാക്കിയെന്ന് മുഖ്യമന്ത്രി

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ലൈവ് വീഡിയോയിലൂടെയാണ് ലിജോ ജോയ് പെണ്‍കുട്ടിക്കെതിരെ അശ്ലീലച്ചുവയോടെ സംസാരിച്ചത്. അശ്ലീല സംഭാഷണം മാത്രമല്ല പൊലീസിനെ ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയിലൂടെ വെല്ലുവിളിക്കുകയും മറ്റു പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ലൈവ് വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഹൊസൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

യുവാവിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വീഡിയോ കേരളാ പൊലീസ് അവരുടെ ഔദ്യോഗിക പേജില്‍ രസകരമായ ട്രോളുകളോടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button