COVID 19Latest NewsNewsIndiaInternational

സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ

ജി​ദ്ദ: കോ​വി​ഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗ​ദി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന താ​ല്‍​ക്കാ​ലി​ക അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​വി​ല​ക്ക് മേ​യ് 17ന് ​ത​ന്നെ പി​ന്‍​വ​ലി​ക്കു​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ര്‍​ത്തി​ച്ചു. 17ന് ​തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ രാ​ജ്യ​ത്തി​‍െന്‍റ ക​ര, ജ​ല, വ്യോമ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രും. ഇ​തോ​ടെ സ്വ​ദേ​ശി​ക​ള്‍​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തു യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ടാ​വും. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ സ്വ​ദേ​ശി​ക​ള്‍​ക്ക് ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൂ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ഷ്ക​ര്‍ഷി​ച്ചി​ട്ടു​ണ്ട്.

Also Read:ബംഗാൾ കത്തുന്നു, ബിജെപി, സിപിഎം അനുഭാവികളായ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തുന്നു: പ്രതിഷേധം ശക്തം

1. യാ​ത്ര​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ര​ണ്ട് ഡോ​സും കു​ത്തി​വെ​ച്ച​വ​രോ ഒ​രു ഡോ​സെ​ടു​ത്ത് 14 ദി​വ​സ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​വ​രോ ആ​യി​രി​ക്ക​ണം. ഇ​ക്കാ​ര്യം ത​വ​ക്ക​ല്‍​ന ആ​പ്ലി​ക്കേ​ഷ​നി​ല്‍ അ​പ്ഡേ​റ്റ് ആ​യി​രി​ക്ക​ണം.

2. കോ​വി​ഡ് അ​സു​ഖം ബാ​ധി​ച്ച്‌ ഭേ​ദ​മാ​യി ആ​റ് മാ​സം ക​ഴി​ഞ്ഞ​വ​ര്‍. ഇ​ക്കാ​ര്യ​വും ത​വ​ക്ക​ല്‍​ന ആ​പ്ലി​ക്കേ​ഷ​നി​ല്‍ അ​പ്ഡേ​റ്റ് ആ​യി​രി​ക്ക​ണം.

3. 18 വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍. ഇ​വ​ര്‍​ക്ക് യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ല്‍ കോ​വി​ഡി​നെ​തി​രെ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് സൗ​ദി അ​റേ​ബ്യ അം​ഗീ​ക​രി​ച്ച ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് എ​ടു​ത്തി​രി​ക്ക​ണം.

രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​യി തി​രി​ച്ചു വ​രു​ന്ന, എ​ട്ട് വ​യ​സി​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​ല്ലാം സൗ​ദി​യി​ലെ​ത്തി ഏ​ഴ് ദി​വ​സ​ങ്ങ​ള്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ശേ​ഷം പി.​സി.​ആ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, മാ​സ്ക് ധ​രി​ക്ക​ല്‍ തു​ട​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ഷ്ക​ര്‍​ഷി​ക്കു​ന്ന എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം യാ​ത്ര ചെ​യ്യേ​ണ്ട​തെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി ഏ​റ്റ​വും കൂ​ടു​ത​ലാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ മേ​യ് 17ന് ​അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​വി​ല​ക്ക് എ​ടു​ത്തു ക​ള​യു​മ്ബോ​ള്‍ രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക​ളു​ടെ യാ​ത്രാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്നോ നി​ല​വി​ല്‍ യാ​ത്ര വി​ല​ക്കു​ള്ള 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ന്നേ ദി​വ​സം യാ​ത്രാ​നു​മ​തി ഉ​ണ്ടാ​വു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഈ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യി​പ്പു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related Articles

Post Your Comments


Back to top button