KeralaLatest NewsNewsCrime

ബൈക്കിലെത്തിയ യുവാവ് ജ്വല്ലറിയിൽ നിന്ന് മാലയുമായി മുങ്ങി

ആലപ്പുഴ; ബൈക്കിലെത്തിയ യുവാവ് പകൽ ജ്വല്ലറിയിൽ നിന്നു മാലയുമായി മുങ്ങി. മുല്ലയ്ക്കൽ അമ്മൻകോവിൽ സ്ട്രീറ്റിൽ ലാലിയുടെ ഉടമസ്ഥതയിലുളള ലാലി ജ്വല്ലറിയിൽ നിന്നാണ് മാല മോഷ്ട്ടിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കടയിൽ എത്തിയ യുവാവ് ഒരു പവന്റെ മാല ആവശ്യപ്പെട്ടു. മാല കൊടുത്തപ്പോൾ കഴുത്തിലിട്ടു നോക്കുകയുണ്ടായി. പിന്നെ, ഇയാളുടെ സുഹൃത്ത് റോഡിന്റെ എതിർവശത്ത് സ്റ്റാർട്ട് ചെയ്തു നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പർ മറച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ നോർത്ത് പൊലീസിനു കൈമാറി. ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു കാത്തു നിൽക്കുന്നതും രണ്ടാമൻ പെട്ടെന്ന് ബൈക്കിന്റെ പിന്നിൽ ഇരിക്കുന്നതും ബൈക്ക് പാഞ്ഞു പോകുന്നതുമായ വിഡിയോ ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്.

ബൈക്ക് പോയ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ നിന്നു കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്ന് സിഐ ബി.ഷഫീഖ് പറഞ്ഞു. 3 ദിവസം മുൻപ് കൈതവന മാത്തൂർ ലൈനിനു കിഴക്ക് നടക്കാൻ ഇറങ്ങിയ സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം കവർന്ന സംഭവത്തിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button