Latest NewsNewsIndia

അച്ഛന്‍ കോവിഡ് ബാധിച്ചു മരിച്ചു; എരിയുന്ന ചിതയിലേയ്ക്ക് മകള്‍ എടുത്തുചാടി

അച്ഛന്‍ മരിച്ച സങ്കടം സഹിക്കാനാകാതെയാണ് മകള്‍ ചിതയിലേയ്ക്ക് ചാടിയത്

ബാര്‍മര്‍: കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ചിതയിലേയ്ക്ക് മകള്‍ എടുത്തുചാടി. ചന്ദ്ര ശര്‍ദ എന്ന 34കാരിയാണ് അച്ഛന്റെ ചിതയിലേയ്ക്ക് എടുത്തുചാടിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: രോഗികൾക്ക് ബെഡില്ല, ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം; തേജസ്വി സൂര്യയുടെ പരാതിയിൽ കര്‍ണാടകയില്‍ 2 അറസ്റ്റ്

രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവമുണ്ടായത്. കോവിഡ് ബാധിച്ച് മരിച്ച 73കാരന്‍ ദാമോദര്‍ ദാസ് ശര്‍ദയുടെ സംസ്‌കാരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദാമോദര്‍ ദാസ് ശര്‍ദയുടെ മൂന്ന് പെണ്‍മക്കളില്‍ ഏറ്റവും ഇളയതാണ് ചന്ദ്ര ശര്‍ദ. ഇവരുടെ അമ്മ അടുത്തിടെ മരിച്ചിരുന്നു.

അച്ഛന്‍ മരിച്ച സങ്കടം സഹിക്കാനാകാതെയാണ് മകള്‍ ചിതയിലേയ്ക്ക് ചാടിയത്. സംസ്‌കാരത്തിനായി അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ തന്നെ ചന്ദ്രയെ ചിതയില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. നിലവില്‍ 70 ശതമാനം പൊള്ളലേറ്റ ചന്ദ്ര ജോധ്പുര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button