KeralaCinemaMollywoodLatest NewsNewsEntertainmentKollywood

വിജയ് ചിത്രം ദളപതി 65 ഷൂട്ടിംഗ് തുടരും, ചിത്രത്തിനായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്

വിജയ്‌ നായകനായി ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. ദിവസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ജ്ജിയയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ടീം തിരിച്ചെത്തിയത്. കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായതോടെ പല ചിത്രങ്ങളുടെയും ഷൂട്ടിങ് നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. വിജയ് ചിത്രത്തിന്റെ ഷൂട്ടിങ്ങും നിർത്തി വയ്‌ക്കേണ്ടി വരും എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

അതിനിടയിൽ ചിത്രത്തിൽ നായികയായി എത്തുന്ന പൂജ ഹെഗ്‌ഡെയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം പൂർണമായി നിർത്തേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നുള്ള വിവരമാണ് പുറത്തു വരുന്നത്. അതിനായി കൃത്രിമമായി സെറ്റ് ഒരുക്കുകയാണ് അണിയറപ്രവർത്തകർ.

ഒരു ഷോപ്പിങ് മാളിലുള്ള ഏതാനും രംഗങ്ങള്‍ സിനിമയില്‍ മര്‍മ്മ പ്രധാനമാണ്. അതിനുള്ള ഗംഭീര സെറ്റ് ചെന്നൈയില്‍ ക്രിതൃമമായി സൃഷ്ടിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആളുകള്‍ തിങ്ങിക്കൂടും എന്നതിനാല്‍ എവിടെയാണ് സെറ്റിടുന്നത് എന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്ഷനും റൊമാന്‍സും കോമഡിയും നിറഞ്ഞ ചിത്രമാണ് ദളപതി65.

shortlink

Related Articles

Post Your Comments

Related Articles


Back to top button