Latest NewsIndiaNewsInternational

സിഎഎ; ഇന്ത്യയിൽ ദേശവിരുദ്ധതയ്ക്ക് പണം സ്വരൂപിച്ച ഇസ്ലാമിക സംഘടനയെ തീവ്രവാദത്തിന് ധനസഹായം നൽകിയതിന് ജർമ്മനി നിരോധിച്ചു

ഇന്ത്യയിൽ സി‌.എ‌.എ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കലാപത്തിന്റെ പേരിൽ അൻസാർ ഇന്റർനാഷണൽ സംഭാവനകൾക്കായി അഭ്യർത്ഥിച്ചിരുന്നു.

സിറിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് ജർമ്മനി ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ അൻസാർ ഇന്റർനാഷണലിനെ ജർമ്മനി നിരോധിച്ചു. ‘ ഭീകരതയ്‌ക്കെതിരെ പോരാടണമെങ്കിൽ അതിന്റെ പണ സ്രോതസ്സുകൾ വറ്റിക്കണം. മാനുഷിക സഹായത്തിന്റെ മറവിൽ ഇസ്ലാമിക വീക്ഷണം പ്രചരിപ്പിക്കുകയും, ഭീകരതയ്ക്ക് ലോകമെമ്പാടും ധനസഹായം നൽകുകയും ചെയ്യുകയാണ് അൻസാർ ഇന്റർനാഷണൽ എന്നും ജർമ്മൻ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ജർമ്മനിയിലുടനീളം പത്ത് സംസ്ഥാനങ്ങളിൽ ബുധനാഴ്ച രാവിലെ അൻസാർ ഇന്റർനാഷണലിനെതിരായ റെയ്ഡുകൾ നടത്തി. ഇന്ത്യയിൽ സി‌.എ‌.എ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കലാപത്തിന്റെ പേരിൽ അൻസാർ ഇന്റർനാഷണൽ സംഭാവനകൾക്കായി അഭ്യർത്ഥിച്ചിരുന്നു.

ഫേസ്ബുക്ക് വിലക്ക് ; ട്രംപിന്റെ പുതിയ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി നിർത്തിവെച്ചു

അൻസാർ ഇന്റർനാഷണൽ സിറിയയിലെ അൽ നുസ്ര ഫ്രണ്ട്, പലസ്തീൻ ഹമാസ്, സൊമാലിയയിലെ അൽ-ഷബാബ് എന്നിവ ഉൾപ്പെടെ ഒന്നിലധികം വിദേശ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ഫണ്ട് അയച്ചതായി തെളിഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ഹിന്ദു വിരുദ്ധ കലാപത്തിന്റെ പേരിൽ ഈ സംഘടനാ സംഭാവനകൾ സ്വീകരിച്ചിരുന്നു എന്നും വ്യക്തമായി. ഈ കലാപത്തിനുശേഷം ഇന്ത്യയിലെ മുസ്‌ലിംകൾക്കായി ഫണ്ട് അഭ്യർത്ഥിക്കുന്നുണ്ടെന്നും മുസ്‌ലിംകൾക്ക് പ്രാദേശിക സഹായം നൽകുന്നുണ്ടെന്നും സംഘടനാ അംഗീകരിച്ചു.

ജർമ്മൻ ആഭ്യന്തര മന്ത്രാലയം അൻസാർ ഇന്റർനാഷണലിന് സംഭാവന ചെയ്ത പണം തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തിനായി ഉപയോഗിച്ചു. ഇത്തരത്തിൽ ഡൽഹി കലാപത്തിന്റെ പേരിൽ അൻസാർ ഇന്റർനാഷണൽ ശേഖരിച്ച സംഭാവനയും അന്താരാഷ്ട്ര ഭീകരതയ്ക്ക് ധനസഹായം നൽകുമായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.

2019 ഏപ്രിലിൽ ജർമൻ അധികൃതർ അൻസാർ ശൃംഖലയിൽ നടത്തിയ റൈഡിനെ തുടർന്ന് നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു, ഇത് തുടരന്വേഷണങ്ങൾക്ക് കാരണമായി. ജർമനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിന്റെ 2020 ലെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഇസ്ലാമിക തീവ്രവാദികളുടെ 12,150 ആയി ഉയർന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button