KeralaLatest NewsNews

മിനി ലോക്ക്ഡൗണിലൂടെ കാര്യമായ ഫലമുണ്ടായില്ല; സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണമിത്

തിരുവനന്തപുരം: ഒട്ടും നിവൃത്തിയില്ലെങ്കിൽ മാത്രമെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കൂവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. എന്നാൽ പ്രതിദിന കോവിഡ് കേസുകൾ 40,000 കടന്നതോടെ സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപനം എന്ന നിർണായക തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു. മിനി ലോക്ക് ഡൗണിലൂടെ നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ.

Read Also: സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

എന്നാൽ ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ക് ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന് ആദ്യ ദിവസം തന്നെ പോലീസ് സർക്കാരിന് റിപ്പോർട്ട് നൽകി. പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ യാത്രകളാണ് നടത്തുന്നതെന്നും ചോദ്യം ചെയ്യുമ്പോൾ ഓരോ ന്യായീകരണങ്ങൾ നിരത്തുകയാണെന്നും സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പരിഗണനയിലേക്ക് വന്നത്.

അടുത്ത ആഴ്ച കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും വളരെ നിർണായകമാണെന്നും വിദഗ്ധ സമിതിയും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ സർക്കാർ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ടു മുതൽ 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിനായി പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Read Also: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനസേവനം തുടരുന്നു; പ്രചാരണ സമയത്ത് വയോധികയ്ക്ക് നൽകിയ വാഗ്ദാനം പാലിച്ച് സ്ഥാനാർത്ഥി

shortlink

Related Articles

Post Your Comments

Related Articles


Back to top button