Latest NewsKeralaNewsBusiness

സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 4,400 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

Read Also: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനസേവനം തുടരുന്നു; പ്രചാരണ സമയത്ത് വയോധികയ്ക്ക് നൽകിയ വാഗ്ദാനം പാലിച്ച് സ്ഥാനാർത്ഥി

ഇന്നലെ സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. ഇന്നലെ പവന് 35,120 രൂപയും ഗ്രാമിന് 4,390 രൂപയുമായിരുന്നു ഇന്നലത്തെ വില.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,784.30 ഡോളറാണ് ആഗോള വിപണിയിലെ വില.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: മുൻകേന്ദ്രമന്ത്രിയും ആർഎൽഡി അദ്ധ്യക്ഷനുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button