KeralaLatest NewsNews

സമ്പൂർണ്ണ ലോക് ഡൗൺ ; സംസ്ഥാനത്ത് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

മെയ് 8 മുതൽ 16 വരെയാണ് സംസ്ഥാനത്ത് ലോക് ഡൗൺ.

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്.

കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മെയ് 31 വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവെച്ചതെന്നും യാത്രക്കാരുടെ കുറവാണ് ഈ തീരുമാനത്തിന് പിന്നിലെന്നും റെയില്‍വേ പറയുന്നു.

മെയ് 8 മുതൽ 16 വരെയാണ് സംസ്ഥാനത്ത് ലോക് ഡൗൺ.

shortlink

Related Articles

Post Your Comments


Back to top button