KeralaLatest NewsNews

കേരളത്തില്‍ വീണ്ടും ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു

കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ ആണ് മരിച്ചത്

പത്തനംതിട്ട: കേരളത്തില്‍ വീണ്ടും ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി റിപ്പോര്‍ട്ട്. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ ആണ് മരിച്ചത്. ഐസിയു കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ വൈകിയതാണ് മരണ കാരണം.

Also Read: ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോവിഡ് കത്തിപ്പടരും; മരണ നിരക്ക് അതീവ ഗുരുതരാവസ്ഥയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ആഴ്ചയാണ് ധനീഷിന് കോവിഡ് സ്ഥിരീകരിച്ചത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ ധനീഷിന്റെ സ്ഥിതി വഷളായി.

ഇതോടെ പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയിച്ചു. എന്നാല്‍ കോവിഡ് ചികിത്സയുള്ള രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ഐസിയു ഒഴിവില്ലെന്ന മറുപടി തന്നെയാണ് ലഭിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കാറില്‍ അവിടെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button