KeralaLatest NewsNewsCrime

യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച്​ ഒ​ളി​വി​ൽ പോയ പ്രതി പിടിയിൽ

പൂ​ക്കോ​ട്ടും​പാ​ടം: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച്​ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടിയിരിക്കുന്നു. പൂ​ക്കോ​ട്ടും​പാ​ടം ഉ​പ്പു​വ​ള്ളി സ്വ​ദേ​ശി മു​ണ്ട​മ്പ്ര ഷാ​ഫി എ​ന്ന വ​ടി​വാ​ൾ ഷാ​ഫി​യെ​യാ​ണ് (25) പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഷൈ​ജു അ​റ​സ്​​റ്റ് ചെയ്തിരിക്കുന്നത്.

കാ​ർ​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷാ​ഫി​യും സു​ഹൃ​ത്ത് സ​ജി​ലും പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി​യെ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഒ​ളി​വി​ൽ പോ​യ ഒ​ന്നാം പ്ര​തി സ​ജി​ലി​നെ നേ​ര​ത്തേ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു.

നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി. കെ.​കെ. അ​ബ്​​ദു​ൾ ഷെ​രീ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷി​ച്ചു​വ​ര​വെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലു​ള്ള ഫ്ലാ​റ്റി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. എ.​എ​സ്.​ഐ വി.​കെ. പ്ര​ദീ​പ്, സി.​പി.​ഒ​മാ​രാ​യ ടി. ​നി​ബി​ൻ​ദാ​സ്, ഇ.​ജി. പ്ര​ദീ​പ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button