Latest NewsNewsInternational

78,000 വർഷം പഴക്കം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി പുരാവസ്തു ഗവേഷകർ

ആഫ്രിക്ക: 78,000 വർഷം പഴക്കമുള്ള കുഴിമാടം കണ്ടെത്തി പുരാവസ്തു ഗവേഷകർ. ആഫ്രിക്കയിലാണ് സംഭവം. മനുഷ്യരുടേതായി ആഫ്രിക്കയിൽ കണ്ടെത്തിയ ഏറ്റവും പുരാതനമായ കുഴിമാടമാണിതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കുഴിമാടത്തിൽ നിന്നും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതശരീരാവശിഷ്ടവും ഗവേഷകർ കണ്ടെടുത്തു.

Read Also: മിനി ലോക്ക്ഡൗണിലൂടെ കാര്യമായ ഫലമുണ്ടായില്ല; സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണമിത്

കാലുകൾ നെഞ്ചിനോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതശരീരം സൂക്ഷിച്ചിരുന്നതെന്നാണ് അസ്ഥികളുടെ രീതി നൽകുന്ന സൂചന. വസ്ത്രം കൊണ്ട് മൂടിക്കെട്ടി തല ഒരു തലയിണ പോലെയുള്ള വസ്തുവിൽ ഉയർത്തി വെച്ച നിലയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. കാലുകൾ മടക്കിവെച്ച രീതിയെ ഗർഭാവസ്ഥയിലുള്ള ശിശുവിനെ സൂചിപ്പിക്കുന്നതായാണ് ഗവേഷകരുടെ വിലയിരുത്തൽ.

Read Also: ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി മുന്നിൽ തന്നെ ഉണ്ടാകും: സുരേഷ് ഗോപി

പഴക്കം ചെന്നതിനാൽ ദ്രവിച്ച് ലോലമായ അവസ്ഥയിലായിരുന്നു അസ്ഥികൾ. മൂന്ന് മീറ്ററോളം ആഴത്തിലായിരുന്നു ശവക്കുഴിയുടെ സ്ഥാനം. മൃതദേഹാവശിഷ്ടങ്ങളെ കുറിച്ച് കൃത്യമായ വിവരം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് കെനിയ നാഷണൽ മ്യൂസിയത്തിലെ ഗവേഷകൻ ഇമ്മാനുവൽ നെഡൈമ പറയുന്നത്. അസ്ഥികൾ ഏറെക്കുറെ ദ്രവിച്ച നിലയിലായതിനാൽ പഠനം ദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനസേവനം തുടരുന്നു; പ്രചാരണ സമയത്ത് വയോധികയ്ക്ക് നൽകിയ വാഗ്ദാനം പാലിച്ച് സ്ഥാനാർത്ഥി

shortlink

Related Articles

Post Your Comments

Related Articles


Back to top button