COVID 19KeralaNattuvarthaLatest NewsNews

ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തം; അടിയന്തിര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

ശവ സംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിച്ചതോടെ തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിന് ബുക്ക് ചെയ്ത് അവസരം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍, ശവ സംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജില്ലാകലക്ടര്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് വ്യക്തമാക്കി .

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 20 ഓളം കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത്. അതേസമയം, ശവസംസ്‌കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. പ്രതിദിനം 24 മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിക്കാന്‍ കഴിയുന്നത്. നഗരസഭക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്. മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button