COVID 19Latest NewsUAENewsGulf

യുഎഇയില്‍ 1,724 പേര്‍ക്ക് കൂടി കൊവിഡ് ബാധ

അബുദാബി: യുഎഇയില്‍ പുതുതായി 1,724 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,682 പേര്‍ രോഗമുക്തരായപ്പോൾ മൂന്ന് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 1,96,777 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യ 5,30,944 പേര്‍ക്ക് യുഎഇയില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,11,340 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,604 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 18,000 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button