COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് പുതുതായി 1039 കോവിഡ് കേസുകൾ കൂടി

ജിദ്ദ: സൗദിയിൽ ഇന്ന് 1,039 പുതിയ കോവിഡ് രോഗികളും 1,061 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,24,445 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,07,650 ഉം ആയി ഉയർന്നിരിക്കുന്നു. പുതുതായി 13 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 7,045 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,750 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,311 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 386, മക്ക 274, കിഴക്കൻ പ്രവിശ്യ 140, അസീർ 46, മദീന 45, ജീസാൻ 33, അൽ ഖസീം 29, തബൂക്ക് 26, ഹാഇൽ 18, നജ്റാൻ 13, വടക്കൻ അതിർത്തി മേഖല 11, അൽബാഹ 11, അൽ ജൗഫ് 7.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button