COVID 19Latest NewsNews

കോവിഡ് ഗുരുതരമാക്കുന്ന ബ്ലാക്ക് ഫംഗസ് അപകടകാരിയെന്ന് കണ്ടെത്തൽ

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ ഗംഗാറാം ആശുപത്രിയിലെ(എസ്ജിആര്‍എച്ച്‌) ഡോക്ടര്‍മാരാണ് പുതിയ ആശങ്ക പങ്കുവെക്കുന്നത്. കോവിഡ് 19 ന് പിന്നാലെയുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് അണുബാധമൂലം കഴിഞ്ഞ വര്‍ഷം നിരവധി രോഗികള്‍ക്ക് കാഴ്ച്ച ശക്തി നഷ്ടമായിരുന്നു.

Also Read:ലോക്ക് ഡൗൺ; ആരോഗ്യ സർവ്വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മ്യൂകോര്‍മിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച്‌ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാല്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോള്‍ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും. തുറന്ന മുറിവുകളിലൂടെയും ഫംഗസിന് ശരീരത്തില്‍ പ്രവേശിക്കാം.

സാധാരണഗതിയില്‍ അത്ര അപകടകാരിയല്ലാത്ത ഫംഗസ് ബാധ, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊലയാളിയായി മാറുന്നത്. ശ്വാസകോശത്തിലോ സൈനസിലോ അണുബാധയുണ്ടാക്കുകയും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. . പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്ബോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുതലാണെന്നതാണ് രോഗം ഗുരുതരമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button