COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 473 പേർക്കെതിരെ നടപടി

ഖത്തർ; കോവിഡ്​ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ഖത്തറിൽ ശക്തമായി തുടരുകയാണ്​. ഇന്നലെ ആകെ 473 പേർക്കെതിരെയാണ്​ നടപടിയുണ്ടായിരിക്കുന്നത്​.പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കണമെന്നത്​ രാജ്യത്ത്​ നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216 പേ​ർ​െക്കതിരെയാണ്​ ഇന്നലെ നടപടിയെടുത്തിരിക്കുന്നത്. മാസ്​ക്​ ധരിക്കാത്തതിന് 403 പേർക്കെതിരെയാണ്​ നടപടിയുണ്ടായിരിക്കുന്നത്​.

മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17 ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി എടുക്കുന്നത്. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.

രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്​ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്​.കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ േട്രാളിങ്​​ നടക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button