Latest NewsNewsIndia

കോവിഡ് പ്രതിരോധം മുന്നില്‍ നിന്ന് നയിച്ച് വ്യോമസേന; 42 വിമാനങ്ങള്‍ വിട്ടുനല്‍കി

75 ഓക്‌സിജന്‍ കണ്ടെയ്‌നറുകളാണ് ഇതുവരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇന്ത്യന്‍ വ്യോമസേന. ഇതിന്റെ ഭാഗമായി 42 വിമാനങ്ങളാണ് വ്യോമസേന വിട്ടുനല്‍കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം എത്തിക്കുന്നതിന് ഉള്‍പ്പെടെ ഇവ ഉപയോഗിക്കും.

Also Read: രോഗലക്ഷണമില്ലാത്തവർക്ക് വിട്ടിൽ നിരീക്ഷണം; വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയാൻ പ്രയാസമുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

12 ഹെവി ലിഫ്റ്റ് വിമാനങ്ങളും 30 മീഡിയം ലിഫ്റ്റ് വിമാനങ്ങളുമാണ് വ്യോമസേന വിട്ടുനല്‍കിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ വ്യോമസേനാംഗങ്ങള്‍ ബയോ സെക്യുര്‍ ബബിളിനുള്ളിലാണ് കഴിയുന്നത്. 98 ശതമാനം വ്യോമസേനാംഗങ്ങളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും 90 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

75 ഓക്‌സിജന്‍ കണ്ടെയ്‌നറുകളാണ് ഇതുവരെ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തത്. കോവിഡ് പ്രതിസന്ധി മറിക്കടക്കാന്‍ ഏത് വെല്ലുവിളി ഏറ്റെടുക്കാനും വ്യോമസേന തയ്യാറാണെന്ന് എയര്‍ വൈസ് മാര്‍ഷല്‍ അറിയിച്ചു. രാജ്യത്ത് ഓക്‌സിജന്‍ നീക്കത്തില്‍ പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് വ്യോമസേന കോവിഡ് പ്രതിരോധത്തില്‍ സജീവമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button