Latest NewsNewsInternationalUK

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ മെക്‌സിക്കോ സിറ്റി താഴ്ന്നുക്കൊണ്ടേയിരിക്കുന്നു; ഞെട്ടിപ്പിക്കുന്ന വാർത്ത

മെക്‌സിക്കോ: ജനങ്ങളെ ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. 21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ മെക്‌സിക്കോ സിറ്റി അടുത്ത 150 വര്‍ഷത്തിനുള്ളില്‍ 100 അടി കൂടി താഴുമെന്നു റിപ്പോർട്ട്. വൈകാതെ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതാകുമെന്നും ഒരു പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിന് കീഴിലുള്ള അക്വിഫറില്‍ നിന്ന് നൂറ്റാണ്ടുകളായി വെള്ളം പമ്പ് ചെയ്യുന്നതാണ് ഇതിനു പിന്നിൽ.

read also: കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം : ശ്രീജിത്ത് പണിക്കർക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

ഒരുകാലത്ത് ടെക്‌സ്‌കോകോ തടാകം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഈ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ മുക്കാല്‍ ഭാഗവും കുടിവെള്ളം ഭൂഗര്‍ഭകിണറുകളില്‍ നിന്നാണ് വരുന്നത്. 1950 കളുടെ അവസാനം വരെ ഭൂഗര്‍ഭജലത്തിനായുള്ള ഡ്രില്ലിംഗ് പരിമിതപ്പെടുത്തിയിരുന്നില്ല, അപ്പോഴേക്കും മെക്‌സിക്കോ നഗരം പ്രതിവര്‍ഷം 11 ഇഞ്ച് എന്ന തോതില്‍ താഴ്ന്നു കൊണ്ടിരുന്നു. ചരിത്രപ്രധാനമായ ഡൗണ്‍ടൗണ്‍ ഉള്‍പ്പെടെ നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ പ്രതിവര്‍ഷം 16 ഇഞ്ച് വരെ താഴ്ന്നുവെന്നാണ് റിപ്പോർട്ട്. ഇനി ഈ പ്രദേശം പഴയപടിയാകുമെന്നു ഉറപ്പില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button