MollywoodLatest NewsCinemaNewsHollywood

‘ഓപ്പറേഷൻ ജാവ’ ബോളിവുഡിലേക്ക്

ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു.

വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും ‘ഓപ്പറേഷന്‍ ജാവ’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. തീയേറ്ററുകളിലെ മിന്നും വിജയത്തിനുശേഷം ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സീ 5 ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button