KeralaLatest NewsNews

വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു; വെളിപ്പെടുത്തലുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാർത്ഥിനി

തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ വിളിച്ച യോഗത്തില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില തീരുമാനങ്ങളെടുത്തു.

തിരുവനന്തപുരം: വകുപ്പ് തലവനിൽ നിന്നും ലൈംഗികാതിക്രമംനേരിട്ടതായി മെഡിക്കല്‍ കോളജ് വിദ്യാർത്ഥിനി. എസ്.എഫ്.ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. മറ്റുപലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആരോപണവിധേയന്‍ വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗത്തിന്‍റെ തലവനായിരുന്നയാള്‍ക്കെതിരെയാണ് പരാതി. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരുവെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍ വേണം. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്‍മാരുടെ ഒപ്പ് ആവശ്യമാണ്. ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോള്‍ മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാര്‍ഥിനി വെളിപ്പെടുത്തിയത്.

Read Also: ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിഷ്ണുപുരം ചന്ദ്രശേഖരന്‍

2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട് എസ്.എഫ്.ഐ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഘടന നടത്തിയ അന്വേഷണത്തില്‍ മറ്റു പലര്‍ക്കും ഈ വകുപ്പുമേധാവിയില്‍ നിന്ന് സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞമാസം 30ന് എസ്.എഫ്.ഐ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഈ മാസം ഒന്നിന് ആരോപണവിധേയന്‍ വിരമിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രിന്‍സിപ്പല്‍ വിളിച്ച യോഗത്തില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില തീരുമാനങ്ങളെടുത്തു. പരാതിയെ അടിസ്ഥാനമായി സാധ്യമായ നടപടികളെടുക്കും, എല്ലാ വകുപ്പുകളിലും യോഗം വിളിച്ച് സാഹചര്യത്തിന്‍റെ ഗൗരവം അറിയിക്കും, വിദ്യാര്‍ഥികള്‍ക്ക് അധികാരികളെ ഭയപ്പെടാതെ പരാതികള്‍ അറിയിക്കാനുള്ള വേദിയായി ഇന്‍റേണല്‍ കമ്മിറ്റിയെ മെച്ചപ്പെടുത്തും എന്നിവയാണ് തീരുമാനങ്ങള്‍. ഇതുവരെ പൊലീസിന് പരാതി നല്‍കയിട്ടില്ല. പ്രതികരണത്തിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button