KeralaLatest NewsNews

ചൈനയുടെ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; പാര്‍ശ്വഫലങ്ങളെക്കുറിച്ച് പുറത്ത് പറയാതെ ചൈന

റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഡബ്ല്യൂഎച്ചഒയുടെ അനുമതി കാത്തിരിക്കുകയാണ്.

ബീജിംഗ്: ചൈനയുടെ കൊവിഡ് വാക്‌സിനായ സിനോഫാമിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന(ഡബ്ല്യു എച്ച്‌ ഒ) അനുമതി നല്‍കി. ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്. നിലവില്‍ നാല്‍പത്തി രണ്ടോളം രാജ്യങ്ങളില്‍ സിനോഫാം ഉപയോഗിക്കുന്നുണ്ട്.ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് സിനോഫാം വാക്സിന്‍ വികസിപ്പിച്ചത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം.

Read Also: ഉത്തർപ്രദേശിൽ ബൈക്കിൽ ആശുപത്രിയിലെത്തിച്ചാൽ ഇഡിയറ്റ്സ് ; കേരളത്തിലാണെങ്കിൽ നൻപൻ ഡാ : സന്ദീപ് ജി വാര്യർ

അതേസമയം സിനോഫാമിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണ ഫലങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. ചൈയുടെ തന്നെ സിനോവാക്കിനും ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കും. റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഡബ്ല്യൂഎച്ചഒയുടെ അനുമതി കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button