COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 15 പേർ അറസ്റ്റിൽ

കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്​ച 15 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 11​ കുവൈത്തികളും നാലു​ വിദേശികളുമാണ്​ പിടിയിലായിരിക്കുന്നത്​. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി ഗവർണറേറ്റിൽ ഏഴുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്​റ ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ്​ പിടിയിലായിരിക്കുന്നത്.

മുബാറക്​ അൽ കബീർ, അഹ്​മദി ഗവർണറേറ്റുകളിൽ ആരും അറസ്റ്റിൽ ആയിട്ടില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തു​മെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button