KeralaLatest NewsNews

തെരുവിലുള്ളവർക്ക് വാക്‌സിൻ സൗജന്യം: തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെ പിന്നെന്തിനാ ഈ ഗീർവ്വാണം; ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : കേരളത്തിൽ തെരുവിലുള്ളവർക്കും വാക്സിൻ സൗജന്യമാണന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെ പിന്നെന്തിനാ ഈ ഗീർവ്വാണമെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ; ചികിത്സാ രംഗത്ത് പുതിയ മാനദണ്ഡങ്ങളോടെ സംസ്ഥാന സർക്കാർ

കുറിപ്പിന്റെ പൂർണരൂപം…………………….

തെരുവിലുള്ളവർക്കും കേരളത്തിൽ വാക്സിൻ സൗജന്യമാണന്ന് മുഖ്യമന്ത്രി
ഛെടാ..!!! ഇവർക്കൊക്കെ കൊടുക്കാനല്ലെ മോദി സൗജന്യമായി വാക്സിൻ കൊടുക്കുന്നത്? ഇന്ന് വരെ പത്ത് പൈസ വാക്സിന് വേണ്ടി കേരള സർക്കാർ ചിലവാക്കിയിട്ടുണ്ടൊ? തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെ പിന്നെന്തിനാ ഈ ഗീർവ്വാണം? ഇത് കൊണ്ടൊന്നും ദേശീയ പദവി തിരിച്ച് കിട്ടാൻ പോകുന്നില്ല പണ്ട് വാജ്പേയ് യോട് അപേക്ഷിച്ച പോലെ പിണറായി ഒന്ന് അപേക്ഷിച്ചാൽ മോദി കേൾക്കുമായിരിക്കും!! അതിന് മുൻപ് കിറ്റും വാക്സിനും സൗജന്യം എന്ന് പറയല്ലെ, പ്ലീസ്!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button