COVID 19Latest NewsKeralaIndiaNews

ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല

ന്യൂഡൽഹി : ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read Also : പോരാളി ഷാജിയുടെ ഒരു കാപ്സൂൾ സച്ചിദാനന്ദൻ്റെ കയ്യിലുണ്ട് ,അത് പുറത്തായാൽ അതോടെ കേന്ദ്രസർക്കാർ വീഴും : സന്ദീപ് വാര്യർ

മെയ് ആദ്യം മുതൽ നേരിട്ട് വാക്സീൻ നൽകിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്നും ആന്ധ്രയും , തെലങ്കാനയും തമിഴ്നാടുമാണുള്ളത്. കൂടാതെ മഹാരാഷ്ട്രയും, ദില്ലിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിൻ നൽകുക.

അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button