KeralaNattuvarthaLatest NewsNews

ലീഗിനെ തള്ളി കോൺഗ്രസിനെ വിമർശിച്ച് പിണറായി സ്തുതികളുമായി കമാൽ പാഷ

ലീഗിന്റെ അഴിമതികൾ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുകയാണ്.

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജി കമാൽ പാഷ. വർഗീയ പാർട്ടിയായ ലീഗിനെ ചുമന്നതാണ് കോൺഗ്രസിന്റെ പതനത്തിന് കാരണമെന്ന് കമാൽ പാഷ ആരോപിച്ചു. ലീഗ് കോൺഗ്രസിനൊരു ബാധ്യതയാണെന്നും കത്വ പെൺകുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

‘ലീഗിന്റെ അഴിമതികൾ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആർക്കും കൊടുത്തിട്ടുമില്ല’. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കമാൽ പാഷ പറഞ്ഞു.

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാവുമെന്ന് താൻ കരുതിയതല്ലെന്നും, പ്രതിപക്ഷത്തിന്റെ പ്രകടനം അത്ര മോശയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉറപ്പിക്കാനായത് പിണറായി വിജയൻ്റെ കഴിവാണെന്നും, ഉപദേശികളാണ് പിണറായി വിജയനെ തെറ്റായ വഴിക്ക് നയിച്ചതെന്നും കമാൽ പാഷ പറഞ്ഞു. ഉപദേശികളെ ഒഴിവാക്കി സ്വന്തമായി ഭരിച്ചാൽ ഭരണം നന്നാവുമെന്നും, തെരഞ്ഞെടുപ്പ് സമയത്തെ പിണറായിയുടെ തീരുമാനങ്ങൾ മികച്ചതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button