Latest NewsNewsInternational

സ്​കൂള്‍ പ്രവേശന കവാടത്തില്‍ കാര്‍ ബോംബ്​ ആക്രമണം; മരണം 55

അഫ്​ഗാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്​ യു.എസും താലിബാനും കരാറിലെത്തിയത്​.

കാബൂള്‍: അഫ്​ഗാനിസ്ഥാൻ തലസ്​ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാര്‍ബോംബ്​ ആക്രമണത്തില്‍ മരണം 55 ആയി. ​കൊല്ലപ്പെട്ടവരിൽ ഏറെയും വിദ്യാര്‍ഥിനികളാണ്​. 150ലേറെ പേര്‍ക്ക്​ പരിക്കേറ്റു. സയ്യിദുല്‍ ശുഹദ സ്​കൂളില്‍നിന്ന്​ കുട്ടികള്‍ പുറത്തുവരുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​കൂള്‍ പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ്​ നിറച്ച കാറാണ്​ അപകടം വരുത്തിയത്​. സ്​കൂളില്‍ മൂന്നു ഷിഫ്​റ്റുകളിലായാണ്​ പഠനം. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

അഫ്​ഗാനിസ്ഥാനില്‍നിന്ന്​ സൈനിക പിന്മാറ്റത്തിന്​ അടുത്തിടെ അമേരിക്ക തീരുമാനിച്ചിരുന്നു. പിന്മാറ്റം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്​തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാന്‍ വക്​താവ്​ സബീഉല്ല മുജാഹിദ്​ തങ്ങള്‍ക്ക്​ പങ്കില്ലെന്നും പറഞ്ഞു. എന്നാല്‍, താലിബാനാണ്​ ആക്രമണത്തിനു പിന്നിലെന്ന്​ അഫ്​ഗാന്‍ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി ആരോപിച്ചു. അഫ്​ഗാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്​ യു.എസും താലിബാനും കരാറിലെത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button