Latest NewsNewsInternational

ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

വെള്ളിയാഴ്ച ജിദ്ദ കിങ് അബ്​ദുല്‍ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഇംറാന്‍ ഖാനെയും സംഘത്തെയും കിരീടാവകാശി മുഹമ്മദ് ബ്​നു സല്‍മാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

ജിദ്ദ: രാജ്യങ്ങൾ തമ്മിൽ പരസ്‌പരം വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിന്​ സൗദി അറേബ്യയും പാകിസ്​താനും രണ്ടു കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പിട്ടു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ പാകിസ്​താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബ്നു സല്‍മാനുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. എന്നാൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി സുപ്രീം കോഒാഡിനേഷന്‍ കൗണ്‍സില്‍ രൂപവത്​കരിക്കുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വെള്ളിയാഴ്ച ജിദ്ദ കിങ് അബ്​ദുല്‍ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ഇംറാന്‍ ഖാനെയും സംഘത്തെയും കിരീടാവകാശി മുഹമ്മദ് ബ്​നു സല്‍മാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വാണിജ്യമന്ത്രി ഡോ. മാജിദ് അല്‍ ഖസബിയും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read Also: വാക്സിൻ പാഴാക്കാത്ത കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടിലാണ് ഉഭയക്ഷി സംഭാഷണങ്ങള്‍ നടന്നത്. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും വശങ്ങള്‍ വിപുലീകരിക്കുന്നതിനും തീവ്രമാക്കുന്നതിനും വിവിധ മേഖലകളില്‍ അവ വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ പ്രാദേശിക, അന്തര്‍ദേശീയ മേഖലകളിലെ പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി. ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുന്നതില്‍ സല്‍മാന്‍ രാജാവ് വഹിക്കുന്ന പ്രധാന പങ്കിനെയും ഇസ്​ലാമിക രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിനായുള്ള ശ്രമങ്ങളിലും സൗദി അറേബ്യ നിര്‍വഹിക്കുന്ന പങ്കിനെയും പാകിസ്​താന്‍ പ്രധാനമന്ത്രി പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button