Latest NewsNews

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ സംഘം ചേർന്ന് കൊലപ്പെടുത്തി

ഇസ്ലാമാബാദ് : വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി. ബ്രിട്ടീഷ് യുവതിയാണ് പാകിസ്ഥാനിലെ ലഹോറിൽ കൊല്ലപ്പെട്ടത്. ബെൽജിയത്തിൽ നിന്നും രണ്ട് മാസം മുൻപ് പാകിസ്ഥാനിൽ എത്തിയ 26 വയസുകാരിയായ മരിയ സുൽഫിക്കറിനെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിൽ നിന്നും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

read also:ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്നും 900 മൈൽ ദൂരം മാത്രം അകലെ; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിൽ ലോകരാജ്യങ്ങൾ

സാദ് അമീർ ഭട്ട് എന്ന സുഹൃത്തിനൊപ്പമാണ് യുവതി ലഹോറിൽ താമസിച്ചത്. ഇയാൾ നടത്തിയ വിവാഹാഭ്യർത്ഥന യുവതി നിരസിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് കൂട്ടുകാരോടൊപ്പം ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button