KeralaLatest NewsNews

പോ​ലീ​സി​നെ​യും കീഴ്‌പ്പെടുത്തി മ​ഹാ​മാ​രി; 1200 ഓ​ളം പോ​ലീ​സു​കാർ ചികിത്സയിൽ

രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ​വ​ര്‍ക്ക് പോ​ലും പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും ക്വാ​റ​ന്‍​റീ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തും സേ​ന​ക്കു​ള്ളി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡിനെ അ​തി​ജീ​വി​ക്കാ​ന്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത പൊ​ലീ​സി​നെ​യും കീഴ്‌പ്പെടുത്തി മ​ഹാ​മാ​രി. അ​മി​ത ജോ​ലി​ഭാ​ര​വും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും കൃ​ത്യ​മാ​യ മാ​ര്‍​ ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഇ​ല്ലാ​താ​യ​തോ​ടെ 1200 ഓ​ളം പൊ​ലീ​സു​കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. എ​ഴു​നൂ​റോ​ളം പേ​ര്‍ ക്വാ​റ​ന്‍​റീ​നി​ലു​മാ​യ​തോ​ടെ പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. 2000 ത്തോ​ളം പൊ​ലീ​സു​കാ​ര്‍ക്ക്​ ജോ​ലി​ക്ക് ഹാ​ജ​രാ​കാനാകു​ന്നി​ല്ല.

കോ​വി​ഡിന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൊ​ലീ​സു​കാ​ര്‍​ക്ക് ഫേസ്ഷീ​ല്‍​ഡും മാ​സ്ക്കും കൈ​യു​റ​ക​ളും ഏ​ര്‍​പ്പാ​ടാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ ര​ണ്ടാം​വ​ര​വി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​രെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ബ്​​ള്‍ മാ​സ്​​കി​ങ്ങിെന്‍റ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്‌ ആ​വ​ര്‍​ത്തി​ക്കു​മ്ബോ​ഴും പൊ​ലീ​സു​കാ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഏ​ക മാ​സ്ക്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ കോ​വി​ഡ് മു​ന്‍​ക​രു​ത​ലിെന്‍റ ഭാ​ഗ​മാ​യി ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ യാ​തൊ​രു ന​ട​പ​ടി​യും മു​ക​ള്‍​ത​ട്ടി​ലു​ണ്ടാ​യി​ല്ല.

Read Also: അമേരിക്കയിൽ കറുത്ത വര്‍ഗക്കാരനായ യുവാവിനെ നടുറോഡിലിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തി പൊലീസ്

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്ന​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക് ല​ഭി​ച്ച​ത്. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് രാ​വി​ലെ ആ​റ് മു​ത​ല്‍ ഒ​രു മ​ണി​വ​രെ​യും ഒ​രു മ​ണി​മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യും എ​ട്ട് മു​ത​ല്‍ രാ​വി​ലെ എ​ട്ട് വ​രെ​യു​മാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ലു​ള്ള ഡ്യൂ​ട്ടി ക്ര​മം. രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ​വ​ര്‍ക്ക് പോ​ലും പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും ക്വാ​റ​ന്‍​റീ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തും സേ​ന​ക്കു​ള്ളി​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​ട്ടു​ണ്ട്. രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രെ​പ്പോ​ലും ലോ​ക്ഡൗ​ണ്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​തോ​ടെ ഇ​വ​രി​ല്‍ നി​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും മേ​ല​ധി​കാ​രി​ക​ള്‍​ക്ക് കു​ലു​ക്ക​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button