Latest NewsIndiaNews

ആശുപത്രിയില്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ആശുപത്രിയില്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മഹാരാജ യെശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് 2 ആശുപത്രി ജീവനക്കാര്‍ അറസ്റ്റിലായി. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന സുബഹം, ഹൃദയേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

Read Also : കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളത്തിന് 240.6 കോടി രൂപ സഹായധനം നല്‍കി കേന്ദ്രം

പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാരോടാണ് സംഭവം ആദ്യം പറഞ്ഞത്. ഇത് വിവാദമായതോടെ രണ്ട് ജീവനക്കാരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരാതിയില്‍ കേസ് എടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. മെയ് 5ന് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ഇന്‍ഡോര്‍ പൊലീസ് പറയുന്നത്.

രണ്ടുപേരും താല്‍ക്കാലിക ജീവനക്കാരാണ് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button