KeralaLatest NewsNews

രോഗികളുടെ പരാതി ഫലം കണ്ടു; കോവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ് ഈടാക്കിയ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കോവിഡ് രോഗികളിൽ നിന്നും ചികിത്സയ്ക്കായി കഴുത്തറുപ്പൻ ഫീസ് ഈടാക്കിയതിന് ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് ആശുപത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ക്ലിനികൾ ഇസ്റ്റാബ്ലിഷ്‌മെൻറ് ആക്ട് പ്രകാരമാണ് നടപടി. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രോഗികൾ രംഗത്തെത്തിയിരുന്നു.

Read Also: പിറന്നാൾ ആഘോഷത്തിനിടെ വെടിവെയ്പ്പ്; കാമുകി ഉൾപ്പെടെ ആറു പേരെ കൊലപ്പെടുത്തി യുവാവ്

തൃശൂർ സ്വദേശിയായ കോവിഡ് രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് അൻവർ മെമ്മോറിയൽ ആശുപത്രി ഈടാക്കിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് പിപിഇ കിറ്റിനായി ആശുപത്രിയിൽ നൽകേണ്ടി വന്നത് 44,000 രൂപയാണ്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആൻസന് 1,67, 381 രൂപയാണ് ആശുപത്രിയിൽ ചെലവായത്.

ആശുപത്രിയിലെ കൊള്ളക്കെതിരെ രോഗികൾ പോലീസിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ ചികിത്സയ്ക്കായി കഴുത്തറുപ്പൻ ഫീസാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

Read Also: അലക്‌സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button