COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : ഇന്ത്യയെ സഹായിക്കാൻ വിദഗ്ധ സംഘത്തെ ഉടൻ അയയ്ക്കുമെന്ന് ഇസ്രായേൽ

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായത്തിനായി വിദഗ്ധസംഘത്തെ അയയ്ക്കുമെന്ന് ഇസ്രായേൽ. ഡൽഹിയിലെ ഇസ്രായേൽ അംബാസഡർ റോൺ മാൽക്ക ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കോവിഡ് ചികിത്സയ്ക്കായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ച മരുന്ന് അടുത്തയാഴ്ച മുതല്‍ ലഭ്യമാകും 

ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് സഹായിക്കുന്ന സാങ്കേതിക വിദഗ്ധസംഘത്തെയാണ് അയയ്ക്കുക. രാജ്യത്തെ സ്വകാര്യ മേഖലയുടെ സഹായവും സുഹൃദ് രാജ്യമായ ഇന്ത്യയെ സഹായിക്കാൻ ഉപയോഗപ്പെടുത്തുമെന്ന് റോൺ മാൽക്ക പറഞ്ഞു.

വളരെ എളുപ്പം നിർമിക്കാവുന്ന തരത്തിലുളള ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഡെവലപ് ചെയ്യാൻ വിദഗ്ധരായ സംഘത്തെയാകും അയയ്ക്കുകയെന്ന് റോൺ മാൽക്ക വിശദീകരിച്ചു. ഇത് കൂടാതെ റാപ്പിഡ് ടെസ്റ്റ് ത്വരിതപ്പെടുത്താൻ സഹായിക്കുന്ന സംഘവും ടീമിൽ ഉണ്ടാകും. ഇന്ത്യയ്ക്കായി ഇസ്രായേലിലെ സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് അയച്ചു തുടങ്ങിയതായി റോൺ മാൽക്ക പറഞ്ഞു.

ഇസ്രായേലിൽ നിന്നുളള സഹായമായി മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഇത് മൂന്നാംവട്ടമാണ് ഇത്തരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഇസ്രായേൽ ഇന്ത്യയ്ക്ക് കൈമാറുന്നത്.നേരത്തെ മൂന്ന് ഓക്‌സിജൻ ജനറേറ്ററുകളും 360 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെ ഇസ്രായേൽ കൈമാറിയിരുന്നു. 120 കിടക്കകൾക്ക് ഓക്‌സിജൻ ലഭ്യമാക്കാൻ ശേഷിയുളള ജനറേറ്ററുകളാണ് ഇസ്രായേൽ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button