KeralaLatest NewsNews

സ്വന്തം രാഷ്ട്രീയം പ്രദർശിപ്പിച്ച് സന്നദ്ധ പ്രവർത്തനം പാടില്ല; സേവാഭാരതിയ്‌ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കാടാങ്കോട് സേവാഭാരതിയുടെ യൂണിഫോം ധരിച്ച് വാഹന പരിശോധന നടത്തിയ സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് അവലോകനത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചത് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത്; അധികം ഈടാക്കിയാൽ പത്തിരട്ടി പിഴ;മുഖ്യമന്ത്രി

സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. അതോടൊപ്പം പോലീസ് വിവിധ സ്ഥലങ്ങളിൽ അവരോടൊപ്പം പ്രവർത്താക്കാനുള്ള വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button