News

കവിയുടെ ഫേസ്ബുക്ക് വിലക്ക്; കേന്ദ്രസര്‍ക്കാർ അഭിമുഖീകരിച്ച വലിയ പ്രതിസന്ധി ഒഴിവായി; പരിഹസിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. കേരളത്തില്‍ ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വിഡിയോകള്‍ പോസ്റ്റ് ചെയ്തതിനാണ് തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം ചേര്‍ന്നാണ് സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ബിജെപി നേതാവിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………….

മിനിഞ്ഞാന്ന് പുലർച്ചെ മൂന്നര മണിക്ക് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം നടന്നു . പങ്കെടുത്തവർ ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് , ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.

Read Also  :  മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കണം; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുലർച്ചെ പ്രധാനമന്ത്രി വിളിച്ച അടിയന്തര സ്വഭാവത്തിലുള്ള യോഗമായിരുന്നതിനാൽ എല്ലാവരുടെയും മുഖത്ത് ആകാംക്ഷയും സമ്മർദ്ദവും ദൃശ്യമായിരുന്നു. ‘ഡോവൽ സാബ് , താങ്കൾ തന്നെ വിശദീകരിക്കൂ ” പ്രധാനമന്ത്രി നിർദ്ദേശം നൽകി. തൻ്റെ കസേരയിൽ നിന്ന് എണീറ്റ ഡോവൽ പ്രൊജക്ടറിന് അടുത്തേക്ക് നടന്നു . പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി .

” അൽപ്പ നേരം മുമ്പ് മൊസാദിൽ നിന്നും കിട്ടിയ സോളിഡ് ഇൻഫർമേഷനാണ് . മോദി സർക്കാരിനെ തകർക്കാൻ പോകുന്ന ഒരു വലിയ നീക്കം നടക്കുന്നു. അപാരമായ ധിഷണാ വൈഭവവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയുമുള്ള ഒരാളാണ് അതിന് പിറകിൽ. അയാളുടെ നീക്കം തടയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല ” അമിത് ഷാ ചാടിയെണീറ്റ് ചോദിച്ചു. “താങ്കൾ ടെൻഷനടിപ്പിക്കാതെ ആരാണയാൾ എന്നു പറയൂ . എന്താണ് പദ്ധതി എന്നും അതെങ്ങനെ തടയാം എന്നും പറയൂ ”

Read Also  :   സംസ്ഥാനത്തെ അതിവേഗ റെയില്‍ പാത പദ്ധതി; വിദേശവായ്പ സ്വീകരിക്കുന്നതിന് നീതി ആയോഗിന്റെ അനുമതി

ഡോവൽ പ്രൊജക്ടർ ലൈറ്റിൽ നിന്ന് മാറി നിന്നു പറഞ്ഞു ” മോദി സർക്കാരിനെ വീഴ്ത്താൻ പോന്ന ജന പിന്തുണയും അപാരമായ ബുദ്ധിശക്തിയുമുള്ള അയാളാണ് ദാ ഈ സ്ക്രീനിൽ , ദാ കാണ് ” സ്ക്രീനിൽ കവി സച്ചിതാനന്ദൻ്റെ വലിയ ഫോട്ടോ ( ധ്യാനം ധേയം നരസിംഹം ബിജിഎം) . ഡോവൽ തുടർന്നു ” വാട്സ് ആപ്പിൽ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂൾ സച്ചിതാനന്ദൻ്റെ കയ്യിലുണ്ട് . അതദ്ദേഹം എഫ് ബി യിൽ പോസ്റ്റ് ചെയ്താൽ അതോടെ കേന്ദ്ര സർക്കാർ വീഴും , അതിനു മുമ്പ് എന്തെങ്കിലും ചെയ്തേ പറ്റൂ”
ഒരൽപ്പം ചിന്തയിലാണ്ട മോദി ജി ഫോണെടുത്തു. സുക്കറിനെ വിളിച്ചു. ചർച്ചയിൽ സച്ചിതാനന്ദൻ്റെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാൻ തീരുമാനമായി.
അങ്ങനെ ബിജെപിയും കേന്ദ്ര സർക്കാരും അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധി ഒഴിവായി.

Read Also  :   മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

അപ്പോഴാണ് സച്ചിതാനന്ദൻ മൂത്രശങ്കയുണ്ടായി സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. രാവിലെ നോക്കുമ്പോ സംഗതി സത്യാണ് . നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലും വന്നിട്ടുണ്ട്.

https://www.facebook.com/Sandeepvarierbjp/posts/5485520151489706

shortlink

Related Articles

Post Your Comments

Related Articles


Back to top button