Latest NewsNewsInternational

ഫലസ്​തീനികൾക്കെതിരെ ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ; പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി അമീര്‍

ഫലസ്​തീനികളുടെ നിയമപരമായ അവകാശങ്ങള്‍ പുനഃസ്​ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഖത്തറിെന്‍റ പൂര്‍ണ പിന്തുണ അമീര്‍ ശൈഖ് തമീം, ഫലസ്​തീന്‍ പ്രസിഡന്‍റിന് ഉറപ്പുനല്‍കി.

ദോഹ: ഇസ്രായേൽ ഫലസ്​തീൻ പ്രശ്‌നങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോൾ ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ. എന്നാൽ ഫലസ്​തീനിലെ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണ്‍ സംഭാഷണം നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഖ്സ പള്ളിയില്‍ ആരാധനാ കര്‍മങ്ങളിലേര്‍പ്പെട്ടിരുന്ന വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണങ്ങള്‍ സംബന്ധിച്ചും ജറൂസലം നിവാസികളുടെ നിസ്സഹായവസ്​ഥയും ശൈഖ് ജര്‍റാഹ് പ്രദേശത്തെ ഇസ്രായേല്‍ നിയന്ത്രണങ്ങളും സംഭാഷണത്തിനിടെ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്​ വിശദീകരിച്ചു. അന്താരാഷ്​ട്ര നിയമങ്ങളുടെയും ഫലസ്​തീന്‍ ജനതയുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഫലസ്​തീനികളുടെ നിയമപരമായ അവകാശങ്ങള്‍ പുനഃസ്​ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഖത്തറിെന്‍റ പൂര്‍ണ പിന്തുണ അമീര്‍ ശൈഖ് തമീം, ഫലസ്​തീന്‍ പ്രസിഡന്‍റിന് ഉറപ്പുനല്‍കി. ഫലസ്​തീന്‍ ജനതയുടെ എല്ലാ അവകാശ പോരാട്ടങ്ങള്‍ക്കും നിരുപാധികമായ പിന്തുണ നല്‍കുന്ന ഖത്തറിെന്‍റ ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ്​ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഫലസ്​തീനിലെ ഹമാസ്​ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ്​മാഈല്‍ ഹനിയ്യയുമായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണ്‍ സംഭാഷണം നടത്തി.

Read Also: ഫലസ്​തീനികള്‍ വേട്ടമൃഗങ്ങളോ? ചേരിതിരിഞ്ഞ് മാധ്യമങ്ങളും

ഫലസ്​തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇസ്രായേല്‍ അധിനിവേശ സേനയുടെ അല്‍ അഖ്സ പള്ളിയിലെ കടന്നുകയറ്റവും ആരാധനയിലായിരുന്ന വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും ഫോണ്‍ സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്തു. ഫലസ്​തീന്‍ വിഷയത്തില്‍ ഖത്തറിെന്‍റ നിലപാടില്‍ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര ഫലസ്​തീന്‍ രാഷ്​ട്രമെന്ന ഫലസ്​തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ ഉണ്ടാകുമെന്നും അമീര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button