NattuvarthaLatest NewsNews

ആലപ്പുഴയിൽ കർശന നിയന്ത്രണങ്ങൾ

ആലപ്പുഴ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതു പരിഗണിച്ചു കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. ജില്ലയിലെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും മാത്രമേ വിൽക്കാവൂ എന്നത് ഉറപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവു പുറത്തിറക്കിയെന്നും കലക്ടർ എ.അലക്സാണ്ടർ അറിയിക്കുകയുണ്ടായി.

സൂപ്പർമാർക്കറ്റുകളിലും മറ്റും അവശ്യസാധനങ്ങൾക്കു പുറമേ ഇലക്ട്രോണിക് ഉൽപന്നങ്ങളടക്കം ഉള്ളതിനാൽ അവശ്യസാധനങ്ങൾക്കെന്ന പേരിൽ ഇവിടെയെത്തി മറ്റു സാധനങ്ങൾ വാങ്ങുന്നവർ ഉയരുന്നുണ്ടെന്നത് കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്നും കലക്ടർ അറിയിക്കുകയുണ്ടായി. ഇവിടങ്ങളിൽ തിരക്ക് ഒഴിവാക്കാനും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

താലൂക്കുകളിൽ ഡപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തി‍ൽ പരിശോധനകൾക്കു നിർദേശം നല്കുകയുണ്ടായി. വാർഡ്തല ജാഗ്രതാസമിതികളുമായി ബന്ധപ്പെട്ട്, അതതു മേഖലകളിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും നടപടിയെടുത്തിട്ടുണ്ടെന്നു കലക്ടർ അറിയിക്കുകയുണ്ടായി. ലോക്ഡൗണിനു പിന്നാലെ കൂടുതൽ പരിശോധനകൾ നടത്താനും പദ്ധതിയുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ 59 പരിശോധനാ കിയോസ്കുകൾ സ്ഥാപിച്ചിരുന്നു. ഇവ വീണ്ടും പ്രവർത്തനക്ഷമമാക്കാനും പദ്ധതിയുണ്ട്.

എന്നാൽ അതേസമയം ജില്ലയിൽ കോവിഡ് പരിശോധനാ കിറ്റിനു ക്ഷാമം നേരിടുന്നുണ്ടെന്നും കലക്ടർ പറയുകയുണ്ടായി. ടെസ്റ്റ് കിറ്റുകൾ കുറവായതിനാൽ, രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്. അടുത്തയാഴ്ചയോടെ കൂടുതൽ കിറ്റുകളെത്തുമെന്നും ഇതോടെ കൂടുതൽ പരിശോധന നടത്തുമെന്നും കലക്ടർ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോൺ

തിരുവൻവണ്ടൂർ 11ൽ പേഴയിൽപ്പടി മാവേലിത്തറ റോഡിന്റെ വടക്കുവശം മുതൽ കൊമ്പിക്കുഴി റോഡ് വരെ, മുളക്കുഴ വാർഡ് 1, 13, ചിങ്ങോലി വാർഡ് 6 ൽ കിഴക്ക് മങ്ങാട്ട് മുതൽ പത്തിശ്ശേരി ഭാഗം വരെ പടിഞ്ഞാറ് ശിവാലയം മുതൽ പാലത്തുംപാട് വരെ, തെക്ക് കുന്നേൽ ഭാഗം മുതൽ മങ്ങാട്ട് വരെ, വടക്ക് പാലത്തുംപാട് മുതൽ നിലം നികത്തിൽ വരെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button