Latest NewsUAENewsGulf

പള്ളികളില്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന് അനുമതി

ദുബായ് : ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കി. ദുബായ് മതകാര്യവകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്. രാവിലെ 5.22 നാണ് ദുബായിലെ നമസ്‌കാരം. അരമണിക്കൂര്‍ മുമ്പ് പ്രവേശനം അനുവദിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ ഉടന്‍ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിര്‍ദേശമുണ്ട്.

സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള ഹാളുകള്‍ തല്‍കാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്‌കാരത്തിന് ബാധകമായിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഈദ് നമസ്‌കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button