COVID 19Latest NewsNewsIndia

‘പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവർക്കെല്ലാം ഉറ്റവരെ നഷ്ടമാകട്ടെ’; വിവാദ ട്വീറ്റുമായി ഫറാ ഖാൻ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവർക്കെല്ലാം ഉറ്റവരെ നഷ്ടമാകട്ടെയെന്ന് സജ്ഞയ് ഖാന്റെ മകളും, ഫാഷൻ ഡിസൈനറുമായ ഫറാ ഖാൻ. ട്വിറ്ററി ലൂടെയായിരുന്നു ഫറയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും, എന്നിട്ടും മോദിയെ സ്‌നേഹിക്കുന്നവർ ഉറ്റവർ നഷ്ടപ്പെടുമ്പോഴേ പഠിക്കൂവെന്നും ഫറ പറഞ്ഞു.

”കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനുണ്ടായ പാളിച്ച ഉൾക്കൊള്ളാത്ത മോദി ഭക്തർ മരിക്കാനും, ഇവർക്ക് ഉറ്റവരെ നഷ്ടപ്പെടാനുമായി പ്രാർത്ഥിക്കുന്നു. എങ്കിലേ സ്‌നേഹിക്കുന്നവരെ രക്ഷിക്കാൻ കഴിയാത്തതിൽ മറ്റുള്ളവർക്കുണ്ടായ വിഷമമെന്തെന്ന് അറിയൂ”- ഫറ ട്വീറ്റ് ചെയ്തു.

Read Aslo  :  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി അധികാര മോഹിയാണെന്നും, കൊറോണ പ്രതിരോധത്തിൽ വീഴ്ച വരുത്തുകയാണെന്നും ഫറ ആരോപിച്ചു. ഫറയുടെ ട്വീറ്റ് നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതേ തുടർന്ന് ഫറയ്‌ക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് വന്നു. പിന്നീട് ഫറ ട്വീറ്റ് നീക്കം ചെയ്ത് തടിതപ്പുകയായിരുന്നു. എങ്കിലും ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ​പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button