COVID 19Latest NewsNewsIndia

ഓക്സിജൻ നിറയ്ക്കാൻ അഞ്ചുമിനിട്ട് വൈകി ; ആന്ധ്രയിൽ 11 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം

തി​രു​പ്പ​തി: ഓ​ക്സി​ജ​ന്‍ ലഭിക്കാതെ ആന്ധ്രയിൽ 11 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ണപ്പെട്ടു. തി​രു​പ്പ​തി​യി​ലു​ള്ള റു​യ ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ നി​റ​യ്ക്കാ​ന്‍ അ​ഞ്ച് മി​നി​റ്റ് വൈ​കി​യ​താ​ണ് ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ നി​റ​യ്ക്കാ​ന്‍ വൈ​കി​യ​തു​മൂ​ലം മ​ര്‍​ദ്ദം കു​റ​ഞ്ഞ​താ​ണ് രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്.
ഓ​ക്സി​ജ​ന്‍ വി​ത​ര​ണം അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ പു​ന​സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ച്ച​തു​മൂ​ലം കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Also Read:ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചു; സാക്ഷ്യം വഹിച്ച് പോലീസ്​ സ്​റ്റേഷൻ

30 ഡോ​ക്ട​ര്‍​മാ​രെ ഉ​ട​ന്‍ ത​ന്നെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി രോ​ഗി​ക​ള്‍​ക്ക് വേ​ണ്ട ചി​കി​ത്സ ന​ല്‍​കി​യെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
അ​തേ​സ​മ​യം ഓ​ക്സി​ജ​ന്‍ ദൗ​ര്‍​ല​ഭ്യം ഇ​ല്ലെ​ന്നും വേ​ണ്ട​ത്ര വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. റു​യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ 700 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

300 കോ​വി​ഡ് രോ​ഗി​ക​ള്‍ വാ​ര്‍​ഡു​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​മോ​ഹ​ന്‍ റെ​ഡ്ഡി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല ക​ള​ക്ട​റു​മാ​യും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജ​ഗ​മോ​ഹ​ന്‍ റെ​ഡ്ഡി നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button